Sub Lead

ഒന്‍പത് സര്‍വകലാശാലകളിലെയും വിസിമാര്‍ രാജിവെക്കാന്‍ നിര്‍ദേശം; അത്യപൂര്‍വ നടപടിയുമായി ഗവര്‍ണര്‍

കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാനാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാര്‍ രാജിവെക്കണമെന്ന നിര്‍ദേശമാണ് രാജ്ഭവനില്‍ നിന്ന് ബന്ധപ്പട്ട സര്‍വകലാശാകളിലെ വി.സിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഒന്‍പത് സര്‍വകലാശാലകളിലെയും വിസിമാര്‍ രാജിവെക്കാന്‍ നിര്‍ദേശം; അത്യപൂര്‍വ നടപടിയുമായി ഗവര്‍ണര്‍
X
തിരുവനന്തപുരം: വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാനാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാര്‍ രാജിവെക്കണമെന്ന നിര്‍ദേശമാണ് രാജ്ഭവനില്‍ നിന്ന് ബന്ധപ്പട്ട സര്‍വകലാശാകളിലെ വി.സിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.


തിങ്കളാഴ്ച വിരമിക്കുന്ന കേരളസര്‍വകലാശാലാ വിസി വി പി മഹാദേവന്‍പിള്ള ഉള്‍പ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാല, കുസാറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കോഴിക്കോട് സര്‍വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സര്‍വകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വിസി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നത്.



Next Story

RELATED STORIES

Share it