പെരിയ ഇരട്ടക്കൊല: കാസര്‍കോട്ട് നാളെ സര്‍വകക്ഷിയോഗം; മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും
സിപിഎം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വ്യക്തതയില്ല.യോഗം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഡിസിസി വ്യക്തമാക്കി.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തെതുടര്‍ന്ന് നിരവധി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയ കാസര്‍ക്കോട് ജില്ലയില്‍ നാളെ സര്‍വകക്ഷി സമാധാനയോഗം. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സിപിഎം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വ്യക്തതയില്ല.യോഗം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഡിസിസി വ്യക്തമാക്കി.
ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സര്‍വകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞ ദിവസം പെരിയയില്‍ പി കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സിപിഎ പ്രതിനിധി സംഘത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജനരോഷം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വകകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചുകൂട്ടിയത്.
കൊലക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കള്‍. അതിനിടെ ലോക്കല്‍ പോലിസില്‍ നിന്നും അന്വേഷണം സര്‍ക്കാര്‍ െ്രെകംബ്രാഞ്ചിന് കൈമാറിയിരുന്നു.
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT