Sub Lead

ഗോള്‍വാള്‍ക്കര്‍ പരാമര്‍ശം; വി ഡി സതീശന് ആര്‍എസ്എസ്സിന്റെ നോട്ടിസ്

ഗോള്‍വാള്‍ക്കര്‍ പരാമര്‍ശം; വി ഡി സതീശന് ആര്‍എസ്എസ്സിന്റെ നോട്ടിസ്
X

തിരുവനന്തപുരം: ആര്‍എസ്എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ്സിന്റെ നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപ പ്രസംഗത്തിലെ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തില്‍ അതേപടി കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരേയാണ് നോട്ടീസ്. എന്നാല്‍, ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. ഈ വാചകങ്ങള്‍ ബഞ്ച് ഓഫ് തോട്‌സില്‍ എവിടെയെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Next Story

RELATED STORIES

Share it