Sub Lead

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു; പ്രതികള്‍ക്കെതിരേ പ്രതിഷേധം

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു; പ്രതികള്‍ക്കെതിരേ പ്രതിഷേധം
X

പാലക്കാട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐഎ സംഘം കേരളത്തിലെത്തിച്ചു. രാവിലെ 11.40ഓടെയാണ് വാളയാര്‍ അതിര്‍ത്തി പിന്നിട്ടത്. ഇതിനിടെ, പ്രതികളുടെ വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ വാളയാറിലും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലിസ് ഏറെ പാടുപെട്ടു. അതിനിടെ, പ്രതികളെ കൊണ്ടുവരികയായിരുന്ന വാഹനം വടക്കഞ്ചേരിക്കു സമീപം ടയര്‍ പഞ്ചറായി. ഇതേത്തുടര്‍ന്ന് മൂന്നു മിനുട്ടോളം യാത്ര തടസ്സപ്പെട്ടു. മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് യാത്ര തുടര്‍ന്നത്.ഇരുവരെയും ആദ്യം കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫിസുകളില്‍ സിഐഎസ്എഫ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.


സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയും സന്ദീപ് നായരും ശനിയാഴ്ച രാത്രിയാണ് ബംഗളൂരു കോറമംഗലയിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ളാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവില്‍ കഴിഞ്ഞിരുന്നത്. കേസില്‍ ആകെയുള്ള നാലു പ്രതികളില്‍ തിരുവനന്തപുരം സ്വദേശി പി എസ് സരിത്തിനെ നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. യുഎഇയില്‍ നിന്ന് പാഴ്‌സല്‍ അയച്ചെന്നു കരുതുന്ന കൊച്ചി സ്വദേശി ഫാസില്‍ ഫരീദിനെയാണ് ഇനി പിടികൂടാനുള്ളത്.

Gold smuggling: Swapna and Sandeep brought to Kerala; Protest against the accused





Next Story

RELATED STORIES

Share it