Sub Lead

സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്ന മഞ്ചു എന്നിവരെയാണ് എന്‍ഐഎ പ്രതികളാക്കി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ
X

കൊച്ചി: ദുബയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചു പേരെ കൂടി പ്രതിയാക്കി എന്‍ഐഎ റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്ന മഞ്ചു എന്നിവരെയാണ് എന്‍ഐഎ പ്രതികളാക്കി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

മുഹമ്മദ് അസ്ലം ഒഴികെയുള്ള മറ്റു പ്രതികള്‍ യുഎഇയിലാണെന്ന് എന്‍ഐഎ വ്യക്തമാക്കി. എല്ലാവര്‍ക്കുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുള്ള പ്രതികളെ പിടികൂടുന്നതിനു ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്നു എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഇവര്‍ ഉള്‍പ്പെടെ എന്‍ഐഎയുടെ പ്രതിപ്പട്ടികയില്‍ ഇപ്പോള്‍ 35 പേരുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ കൂടി പ്രതി ചേര്‍ത്തതെന്ന് എന്‍ഐഎ പറഞ്ഞു. കേസില്‍ 21 പ്രതികളെ എന്‍ഐഎ അറസ്റ്റു ചെയ്തു.

Next Story

RELATED STORIES

Share it