Sub Lead

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

ഇത് രണ്ടാംവട്ടമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ രാവിലെ പത്തരയോടെ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് രണ്ടാംവട്ടമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. അന്വേഷണത്തില്‍ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും ബാധിക്കില്ലെന്ന് കോടിയേരിയും പറഞ്ഞു.

അതേസമയം, ശിവശങ്കറിന്റെ അറസ്റ്റുണ്ടായാല്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമ്മര്‍ദ്ദം അതിശക്തമാകും. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ സര്‍ക്കാറിനെ പിന്തുണക്കുമ്പോഴും അന്വേഷണ ഗതിയില്‍ പാര്‍ട്ടിക്കും വലിയ ആശങ്കയുണ്ട്.

Next Story

RELATED STORIES

Share it