സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
BY SRF20 Nov 2020 11:41 AM GMT
![സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്](https://www.thejasnews.com/h-upload/2020/11/20/129932-whatsapp-image-2020-11-20-at-44613-pm.jpeg)
X
SRF20 Nov 2020 11:41 AM GMT
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഞ്ചിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
മുഹമ്മദ് അസ്ലം, അബ്ദുള്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, പി റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി അറിയിച്ചു. കേസില്‍ ഇതുവരെ 21 പ്രതികളാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
2020 ജൂലൈ 5 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കെത്തിയ 14.82 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT