സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നാ സുരേഷിന് ഇഡിയുടെ നോട്ടീസ്; ബുധനാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാവണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന്റെ 164 മൊഴിയില്‍ തുടര്‍നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊഴിയെടുക്കലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സ്വപ്‌നയ്ക്ക് ഇഡി നോട്ടീസ് നല്‍കി. വരുന്ന 22ന് ബുധനാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ രഹസ്യമൊഴിയുടെ അംഗീകൃത പകര്‍പ്പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്ന് ഇഡി കൈപ്പറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവുമെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു.
സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി ഇഡി കോടതിയെ സമീപിച്ചിരുന്നു. ഈ മൊഴി ലഭിച്ചാല്‍ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം. കസ്റ്റംസിന് സ്വപ്‌ന മൊഴി നല്‍കിയപ്പോള്‍ തന്നെ ഇഡി അതിന്റെ പകര്‍പ്പാവശ്യപ്പെട്ടിരുന്നു.
RELATED STORIES
കാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMT