കെ ടി ജലീലിനെതിരെ 164 പ്രകാരം നല്‍കിയ മൊഴി വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്
164 പ്രകാരം നല്‍കിയ മൊഴിയില്‍ കെ ടി ജലീലിനെക്കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ട്.അല്ലാതെ താനൊരു ഗൂഡാലോചനയും നടത്തിയിട്ടില്ല.കോടതിയുടെ മുന്നില്‍ സത്യം വെളിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്.കെ ടി ജലീലാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയത്

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ 164 പ്രകാരം നല്‍കിയ മൊഴി ഉടന്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.തനിക്കെതിരെ പോലിസ് എടുത്തിരിക്കുന്ന കേസ് ഗൂഡാലോചനയാണ്.ഷാജ് കിരണ്‍ എന്ന വ്യക്തിയെ തന്റെ അടുക്കേലേക്ക് അയച്ച് സെറ്റില്‍മെന്റ് ലെവലിലെത്തിക്കാന്‍ ഗൂഡാലോചന നടത്തിയതാരാണെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.
164 പ്രകാരം നല്‍കിയ മൊഴിയില്‍ കെ ടി ജലീലിനെക്കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ട്.അല്ലാതെ താനൊരു ഗൂഡാലോചനയും നടത്തിയിട്ടില്ല.കോടതിയുടെ മുന്നില്‍ സത്യം വെളിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്.കെ ടി ജലീലാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയത്.എന്നിട്ട് തനിക്കെതിരെ കേസ് കൊടുത്തിട്ട് എന്റെയടുക്കല്‍ പറഞ്ഞുവിട്ട വ്യക്തിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗുഡാലോചന നടത്തിയതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.കെ ടി ജലീലിനെക്കുറിച്ച് 164 പ്രകാരം നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്തൊക്കെയാണോ അത് ഉടനെ തന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
എന്തൊക്കെ ജലീല്‍ ചെയ്തിട്ടുണ്ടോ അതെല്ലാം പറയും.ഒരു കാരണവുമില്ലാതെയാണ് ജലീല്‍ തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.ഇനിയും അദ്ദേഹം തനിക്കെതിരെ എന്തൊക്കെ കേസ് കൊടുക്കുമെന്ന് നോക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തനിക്ക് കേരള പോലിസിന്റെ സുരക്ഷ ആവശ്യമില്ല. എന്റെ സുരക്ഷയ്ക്കു വേണ്ടി ഞാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കേരള പോലിസിന്റെ സുരക്ഷ ആവശ്യമില്ലെന്നും അവരെ ഉടന്‍ പിന്‍വലിക്കണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT