Sub Lead

സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ; പവന് 37,680

സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ; പവന് 37,680
X

തിരുവനന്തപുരം: ദിവസങ്ങളായി കുതിക്കുന്ന സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് ഇടിഞ്ഞു. ചൊവ്വാഴ്ച 1200 രൂപ കുറഞ്ഞ് പവന് 37,680 രൂപയിലെത്തി. ഗ്രാമിനു 4710 രൂപയാണ്. നവംബര്‍ ഒന്നിന് 37,680 രൂപയിലെത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയുണ്ടായിരുന്ന താണ് ഒറ്റയടിക്ക് കുറഞ്ഞത്. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതാണ് സ്വര്‍ണവിലയില്‍ ഇടിവിനു കാരണം. ഡോണള്‍ഡ് ട്രംപ് പരാജയപ്പെടുകയും ജോണ്‍ ബൈഡന്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ സമ്പദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപോര്‍ട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയതെന്നാണു വിലയിരുത്തല്‍. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു.

Gold prices fall by Rs 1,200 in a single day; Sovereign 37,680

Next Story

RELATED STORIES

Share it