സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 240 രൂപ കൂടി
BY BSR7 Jun 2024 7:11 AM GMT
![സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 240 രൂപ കൂടി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 240 രൂപ കൂടി](https://www.thejasnews.com/h-upload/2022/09/15/203525-gold.jpg)
X
BSR7 Jun 2024 7:11 AM GMT
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ പവന് 54,080 രൂപയിലെത്തി. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞദിവസം തിരിച്ചുകയറി 53,000ന് മുകളിലെത്തി. ഇപ്പോള്‍ വീണ്ടും 54000ത്തിലെത്തിയതോടെ ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെത്തുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി അരലക്ഷം കടന്നത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT