Sub Lead

കൊവിഡ് വ്യാപനം: ഗോവയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; നാളെ രാത്രി ഏഴ് മുതല്‍ പ്രാബല്യത്തില്‍

നാളെ രാത്രി ഏഴുമണി മുതല്‍ മെയ് മൂന്നിന് തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുകയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അവശ്യസര്‍വീസുകള്‍ക്കും നിര്‍മാണപ്രവൃത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല. എല്ലാ പലചരക്ക് കടകളും അവശ്യസേവനങ്ങളും അനുവദിക്കും.

കൊവിഡ് വ്യാപനം: ഗോവയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; നാളെ രാത്രി ഏഴ് മുതല്‍ പ്രാബല്യത്തില്‍
X

പനാജി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാത്രി ഏഴുമണി മുതല്‍ മെയ് മൂന്നിന് തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുകയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അവശ്യസര്‍വീസുകള്‍ക്കും നിര്‍മാണപ്രവൃത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല. എല്ലാ പലചരക്ക് കടകളും അവശ്യസേവനങ്ങളും അനുവദിക്കും. അതേസമയം, പൊതുഗതാഗതമുണ്ടായിരിക്കില്ല. ആളുകള്‍ പരിഭ്രാന്തരാവരുത്. സംസ്ഥാനം വിട്ടുപോവരുതെന്ന് കുടിയേറ്റ തൊഴിലാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല.

അതേസമയം, ഹോം ഡെലിവറികള്‍ക്കായി റെസ്‌റ്റോറന്റുകള്‍ അവരുടെ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാനത്തുള്ള വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഹോട്ടല്‍ മുറികളില്‍നിന്ന് പുറത്തുകടക്കാന്‍ അനുവാദമില്ല. ഒപ്പം പൂട്ടിയിട്ടിരിക്കുന്ന കാലയളവില്‍ അവരുടെ വസതിയില്‍ താമസിക്കേണ്ടതുണ്ട്. അവശ്യസേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും അദ്ദേഹം പനാജിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. അടുത്ത നാലുദിവസത്തേക്ക് ആളുകള്‍ പുറത്തുകടക്കുന്നില്ലെങ്കില്‍ ഈ വൈറസിന്റെ ശൃംഖല തകര്‍ക്കുന്നതില്‍ നമ്മള്‍ വിജയിക്കും- സാവന്ത് പറഞ്ഞു.

നിരവധി പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സാവന്ത് ഇന്ന് വിവിധ മേഖലകളിലെ പഞ്ചായത്ത് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ആര്‍ടിപിസിആര്‍ പരിശോധനാ ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സംസ്ഥാനം ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് സാവന്ത് പറഞ്ഞു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടന്‍ ചികില്‍സ ആരംഭിക്കണം. പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കരുത്. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ആവശ്യകത നിറവേറ്റുന്നുണ്ടെന്നും സാവന്ത് പറഞ്ഞു. സ്വകാര്യാശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന അര്‍ഹരായ കൊവിഡ് 19 രോഗികളുടെ ചികില്‍സയ്ക്കാവശ്യമായ ഗണ്യമായ തുക സര്‍ക്കാര്‍ ദീന്‍ ദയാല്‍ സ്വസ്ത്യ സേവ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സാവന്ത് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

Next Story

RELATED STORIES

Share it