Sub Lead

മതം മാറിയവര്‍ക്ക് മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

രേഖകളില്‍ മതം, പേര് എന്നിവയില്‍ മാറ്റം വരുത്തുക, ഗസറ്റില്‍ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

മതം മാറിയവര്‍ക്ക് മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്
X

തിരുവനന്തപുരം: മതം മാറിയ വ്യക്തികള്‍ക്ക് ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് അംഗീകൃത മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. മതം, പേര് എന്നിവ മാറ്റുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ 2018 ജനുവരി 15ലെ വിധിന്യായം അനുസരിച്ചാണ് ഉത്തരവ്.

രേഖകളില്‍ മതം, പേര് എന്നിവയില്‍ മാറ്റം വരുത്തുക, ഗസറ്റില്‍ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.ഇത്തരം അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മതസംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ പാടില്ലെന്നും റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

സംശയാസ്പദമായി എന്തെങ്കില്‍ കാണുന്നെങ്കില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തണം. ബന്ധപ്പെട്ട സ്ഥാപനം ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ദഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it