നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു; പരീക്ഷാ പീഡനമെന്ന് ആരോപണം
BY SHN14 Feb 2019 7:27 PM GMT

X
SHN14 Feb 2019 7:27 PM GMT
കോഴിക്കോട്: കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ബേബി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പരീക്ഷാ പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതെന്ന് വിദ്യാര്‍ഥികളും ചില അധ്യാപകരും ആരോപിക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ വിവരം പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതരും പോലിസും. നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിനെ ഏറ്റവും മികച്ച ആധുനിക സ്‌കൂളാക്കി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ വാര്‍ത്ത മൂടിവച്ചതായാണ് രക്ഷിതാക്കളുടെ ആരോപണം.
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT