Sub Lead

ട്രാക്ടറുമായി തയ്യാറായിരിക്കു; കര്‍ഷകരോട് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനം

സര്‍ക്കാരും പോലിസും ചേര്‍ന്ന് കര്‍ഷരെ അക്രമത്തിലേക്ക് തള്ളിവിടാന്‍ കള്ളക്കഥകള്‍ മെനയുകയാണ് രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി.

ട്രാക്ടറുമായി തയ്യാറായിരിക്കു; കര്‍ഷകരോട് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനം
X

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷകര്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ട്രാക്ടറുമായി തയ്യാറായിരിക്കാന്‍ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കര്‍ഷകരോട് ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. സമരങ്ങള്‍ ശക്തമാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കണം. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധക്കാര്‍ മടങ്ങിപ്പോകില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി. ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഒന്നുകില്‍ ജനതയോ അല്ലെങ്കില്‍ സര്‍ക്കാരോ മാത്രമേ ഇക്കാര്യത്തില്‍ അവശേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കേസുകള്‍ കൊണ്ട് കര്‍ഷക ശബ്ദം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ടിക്കായത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷക സമര വേദി ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചിരുന്നു. കര്‍ഷകരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പോലിസ് ആരോപിന്നു. എന്നാല്‍, സമാധാനപരമായി സമരം നടത്തിയിട്ടും പോലിസ് ഞങ്ങളെ പിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതേസമയം, ഹരിയാനയില്‍ ബിജെപി-ജെജെപി നേതാക്കള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ മുന്നോട്ട് വരുന്നുണ്ട്.കാര്‍ഷിക നിയമം പിന്‍വലിക്കാതെ ഇവരെ ഒരു പരിപാടിയിലും ഇവരെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക നിലപാട്.

അതേസമയം, സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ തങ്ങളുടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍മാരെ മര്‍ദിച്ചെന്ന് ഡല്‍ഹി പോലിസ് ആരോപിക്കുകയും സംഭവത്തില്‍ നരേല പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍,സര്‍ക്കാരും പോലിസും ചേര്‍ന്ന് കര്‍ഷരെ അക്രമത്തിലേക്ക് തള്ളിവിടാന്‍ കള്ളക്കഥകള്‍ മെനയുകയാണ് രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it