Sub Lead

ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്ന് ഒഡീഷ വിദ്യാഭ്യാസ വകുപ്പ്; ബുക്ക്‌ലെറ്റ് വിവാദത്തില്‍

പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഗാന്ധിജിയെ ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയതാണെന്ന സത്യത്തെ വളച്ചൊടിക്കാനാണ് ശ്രമമെന്ന് നിരവധി പേര്‍ ആരോപിച്ചു.

ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്ന് ഒഡീഷ വിദ്യാഭ്യാസ വകുപ്പ്;  ബുക്ക്‌ലെറ്റ് വിവാദത്തില്‍
X

ന്യൂഡല്‍ഹി: ഹിന്ദുത്വ നേതാവ് ഗോഡ്‌സെ വെടിവച്ചു കൊന്ന മഹാത്മാഗാന്ധിയുടെ മരണം യാദൃച്ഛികമായിട്ടാണെന്ന വിചിത്ര വാദവുമായി ഒഡീഷ വിദ്യഭ്യാസ വകുപ്പ്. ഒഡീഷ സ്‌ക്കൂള്‍ ആന്റ് മാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് വിവാദ പരാമര്‍ശമുള്ളത്. സംസ്ഥാനത്തെ എല്ലാ സ്‌ക്കൂളുകളിലും ഈ ബുക്ക്‌ലെറ്റ് വിതരണം ചെയ്തിട്ടുണ്ട്.

1948 ജനുവരി 30ന് ബിര്‍ള ഹൗസില്‍ യാദൃശ്ചികമായിട്ടാണ് ഗാന്ധിജിയുടെ മരണമെന്നാണ് ബുക്ക്‌ലെറ്റിലെ പരാമര്‍ശം. ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കിയത്.

പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഗാന്ധിജിയെ ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയതാണെന്ന സത്യത്തെ വളച്ചൊടിക്കാനാണ് ശ്രമമെന്ന് നിരവധി പേര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it