- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജി 20 ഉച്ചകോടിക്ക് സമാപനം: യുഎസ് - ചൈന 'വ്യാപാരയുദ്ധം' അയയുന്നു
യുഎസ്- ചൈന 'വ്യാപാരയുദ്ധ'വുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളില്‍ നിന്നും യുഎസും ചൈനയും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെയാണ് ഉച്ചകോടിക്ക് സമാപനമാവുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ്് സീ ജിന്‍ പിങും ജി 20 ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിഞ്ഞത്.
ബെയ്ജിങ്: ജി 20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. യുഎസ്- ചൈന 'വ്യാപാരയുദ്ധ'വുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളില്‍ നിന്നും യുഎസും ചൈനയും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെയാണ് ഉച്ചകോടിക്ക് സമാപനമാവുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ്് സീ ജിന്‍ പിങും ജി 20 ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിഞ്ഞത്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉടമ്പടി ശരിയായ മാര്‍ഗത്തിലാണിപ്പോള്‍ ഉള്ളതെന്നും ഷീ ജിന്‍ പിങുമായി നടത്തിയ ചര്‍ച്ചയില്‍ ട്രംപ് പറഞ്ഞു.200 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ മെയ് മാസത്തില്‍ ട്രംപ് ഉത്തരവിട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 325 ബില്യണ്‍ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 60 ബില്യണ്‍ ഡോളര്‍ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചിരുന്നു.
ജി-20 ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഉച്ചകോടിയില്‍ ധാരണയായി. അടിസ്ഥാന സൗകര്യ വികസനത്തിലും, കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും ലോകാരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിലും, കാര്‍ഷിക, ശാസ്ത്ര, ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇന്തോനേസ്യ, ബ്രസീല്‍, തുടങ്ങി അഞ്ചു രാജ്യങ്ങളുമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയ്ക്കിടെ ചര്‍ച്ച നടത്തിയത്. ഉച്ചയോടെ മോദി ഇന്ത്യയിലേക്ക് മടങ്ങി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















