Big stories

ഇന്ധന വില കുത്തനെ ഉയര്‍ന്നു; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി

കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 72.39 രൂപയും ഡീസലിന് 67.91 രൂപയുമാണ്.

ഇന്ധന വില കുത്തനെ ഉയര്‍ന്നു; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി
X

ന്യൂഡല്‍ഹി: ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വില കുത്തനെ ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 2.45 രൂപയും ഡീസല്‍ ലിറ്ററിന് 2.36 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ ഡല്‍ഹിയിലെ ഇന്നത്തെ വില 72.96 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 66.69 രൂപയുമായി വര്‍ധിച്ചു.

കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 72.39 രൂപയും ഡീസലിന് 67.91 രൂപയുമാണ്. ബജറ്റില്‍ ഇന്ധന വിലയില്‍ അധിക എക്‌സൈസ് തീരുവയായി ഒരു രൂപയും റോഡ് അടിസ്ഥാന സൗകര്യ സെസ് ആയി ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമേ, അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്‌സൈസ് തീരുവ ചുമത്തിയിട്ടുമുണ്ട്. ഇത് ആദ്യമായാണ് അസംസ്‌കൃത എണ്ണയ്ക്ക് എക്‌സൈസ് തീരുവ ചുമത്തുന്നത്.

ഇതോടെ ഇവയ്‌ക്കെല്ലാം ആനുപാതികമായി സംസ്ഥാന വില്‍പ്പന നികുതിയും കൂടും. അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുമ്പോള്‍ നികുതി കൂട്ടുകയും, വില കൂടുമ്പോള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് അധികഭാരം ചുമത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ധനവിലയില്‍ ലിറ്ററിന് 2.60 രൂപയും ഡീസലിന് 2.47 രൂപയും കൂടുമെന്നാണ് വിലയിരുത്തല്‍.

ഇന്ധനവില ഉയര്‍ന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇന്ധനവിലയിലെ വന്‍കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെക്കും. കൂടാതെ ബസ്, ഓട്ടോ ചാര്‍ജ് അടക്കമുള്ളവയുടെ വര്‍ധനയ്ക്കും ഇന്ധനവിലയിലെ വര്‍ധന വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Next Story

RELATED STORIES

Share it