Sub Lead

തുര്‍ക്കിയുടെ എണ്ണ, വാതക പര്യവേക്ഷണം: കിഴക്കന്‍ മെഡിറ്ററേനിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി ഫ്രാന്‍സ്

നാറ്റോ അംഗങ്ങളായ അയല്‍രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ സംഭാഷണം അനുവദിക്കുന്നതിന് തുര്‍ക്കി പര്യവേക്ഷണം നിര്‍ത്തിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കിയുടെ എണ്ണ, വാതക പര്യവേക്ഷണം: കിഴക്കന്‍ മെഡിറ്ററേനിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി ഫ്രാന്‍സ്
X

ആങ്കറ/പാരിസ്: കിഴക്കന്‍ മെഡിറ്ററേനിയനിലെ തര്‍ക്ക മേഖലയില്‍ തുര്‍ക്കി നടത്തിവരുന്ന എണ്ണ, വാതക പര്യവേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് ഫ്രഞ്ച് സൈനിക സാന്നിധ്യം താല്‍ക്കാലികമായി ശക്തിപ്പെടുത്തുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു. തുര്‍ക്കി നടത്തിയ ഏകപക്ഷീയമായ പര്യവേക്ഷണത്തില്‍ ഫ്രഞ്ച് നേതാവ് ആശങ്ക പ്രകടിപ്പിച്ചതായും മാക്രോണിന്റെ ഓഫിസ് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ ഏകപക്ഷീയമായ പര്യവേക്ഷണവുമായി തുര്‍ക്കി മുന്നോട്ട് പോവുന്നതായി കഴിഞ്ഞ ദിവസം ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് കുറ്റപ്പെടുത്തിയിരുന്നു.

നാറ്റോ അംഗങ്ങളായ അയല്‍രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ സംഭാഷണം അനുവദിക്കുന്നതിന് തുര്‍ക്കി പര്യവേക്ഷണം നിര്‍ത്തിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ മെഡിറ്ററേനിയനിലെ ഗ്രീക്ക് ദ്വീപായ കാസ്‌റ്റെല്ലോറിസോയുടെ തീരത്തേക്ക് നാവിക കപ്പലുകളുടെ അകമ്പടിയോടെ ഒറക് റെയിസ് എന്ന പര്യവേക്ഷണ കപ്പല്‍ തുര്‍ക്കി അയച്ചതിനു പിന്നാലെയാണ് മേഖലയില്‍ തര്‍ക്കം ഉടലെടുത്തത്. നിലവില്‍ സൈപ്രസിന് പടിഞ്ഞാറ് യാത്ര ചെയ്യുന്ന കപ്പലിനെ നിരീക്ഷിക്കാന്‍ ഗ്രീസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

തുര്‍ക്കിയും ഗ്രീസും സൈപ്രസും ഇസ്രായേലും അവകാശവാദമുന്നയിക്കുന്ന വാതക സമ്പന്നമായ കിഴക്കന്‍ മെഡിറ്ററേനിയനിലെ ഊര്‍ജ്ജ പര്യവേക്ഷണമാണ് പുതിയ തര്‍ക്കത്തിന് നിദാനം.


Next Story

RELATED STORIES

Share it