Sub Lead

ടര്‍ക്കിഷ് ഗ്രൂപ്പായ ഗ്രേ വോള്‍വ്‌സിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും നാഗൊര്‍നോ- കറാബഖ് സംഘര്‍ഷത്തിലും ഗ്രേ വോള്‍വ്‌സിന് പങ്കുണ്ടെന്നാണ് ഫ്രാന്‍സിന്റെ ആരോപണം.

ടര്‍ക്കിഷ് ഗ്രൂപ്പായ ഗ്രേ വോള്‍വ്‌സിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്
X

പാരിസ്: ടര്‍ക്കിഷ് തീവ്ര വലതുപക്ഷ ദേശീയ ഗ്രൂപ്പായ ഗ്രേ വോള്‍വ്‌സിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. ഫ്രാന്‍സിലെ സമീപകാല സംഭവ വികാസങ്ങളെ തുടര്‍ന്നാണ് നിരോധന നീക്കം. ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും നാഗൊര്‍നോ- കറാബഖ് സംഘര്‍ഷത്തിലും ഗ്രേ വോള്‍വ്‌സിന് പങ്കുണ്ടെന്നാണ് ഫ്രാന്‍സിന്റെ ആരോപണം.

കഴിഞ്ഞ വാരാന്ത്യത്തില്‍ ലിയോണ്‍ നഗരത്തിനടുത്തുള്ള അര്‍മേനിയന്‍ സ്മാരകത്തില്‍ തുര്‍ക്കി അനുകൂല മുദ്രാവാക്യങ്ങളും ഗ്രേ വോള്‍വ്‌സ് നാമമുള്ള ലിഖിതങ്ങളും എഴുതിവച്ചതായി ഫ്രാന്‍സ് 3 ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ലിയോണ്‍, ഗ്രെനോബിള്‍ പ്രദേശങ്ങളില്‍ തുര്‍ക്കി പതാകകളുമേന്തി നടന്ന രണ്ട് അര്‍മേനിയന്‍ വിരുദ്ധ പ്രകടനങ്ങളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നും ഫ്രാന്‍സ് ആരോപിക്കുന്നു.ഗ്രേ വോള്‍വ്‌സ് ചിഹ്നങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രകടനങ്ങളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു.


Next Story

RELATED STORIES

Share it