Sub Lead

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്ന് മടങ്ങ് വര്‍ധിച്ചു;നാലാം തരംഗമെന്ന് സൂചന

വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്ന് മടങ്ങ് വര്‍ധിച്ചു;നാലാം തരംഗമെന്ന് സൂചന
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്നു മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു.കൊവിഡ് വ്യാപനം നാലാം തരംഗത്തിന്റെ സൂചനയാണെന്ന് സംശയിക്കുന്നതായി ആരോഗ്യവിദഗ്ധര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടേ പരിശോധിച്ച 5079 സാംപിളുകളില്‍ 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു.നോയിഡയിലെ സ്‌കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ഇ ഡല്‍ഹിയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നാലാംതരംഗ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും,എന്നാല്‍ ഇപ്പോള്‍ ഉണ്ടായ കൊവിഡ് വ്യാപനം നാലാം തരംഗമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it