Sub Lead

ഡല്‍ഹിയില്‍ നാലു നിലകെട്ടിടം തകര്‍ന്ന് 2 മരണം

ഡല്‍ഹിയില്‍ നാലു നിലകെട്ടിടം തകര്‍ന്ന് 2 മരണം
X

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സീലംപൂരില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. 21 കാരനായ മോനിയും 65 കാരനായ മുഹമ്മദ് യാസീനുമാണ് മരിച്ചത്.

രാത്രി 11.30 നാണ് കെട്ടിടം തകര്‍ന്ന വിവരം അറിയിച്ചുകൊണ്ട് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോണ്‍ എത്തുന്നത്. ആറ് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. തകര്‍ന്ന കെട്ടിടത്തില്‍ കുറച്ചുപേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് രക്ഷാസേന പറയുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് സേന. ഇതുവരെ ആറു പേരെയാണ് രക്ഷിച്ചത്.

22 കാരിയായ ഹീനയാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസികള്‍ കെട്ടിടത്തിന് താഴെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.



Next Story

RELATED STORIES

Share it