Sub Lead

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി; എസ് ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി; എസ് ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
X

കുറുപ്പംപടി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസില്‍ കുറുപ്പംപടി പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സ്റ്റേഷനിലെ റൈറ്ററും ഗ്രേഡ് എസ്‌ഐയുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീര്‍, ഷെഫീക് എന്നിവരെയാണ് റൂറല്‍ എസ്പി എം ഹേമലത സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് സംഘം കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് നടപടി.

കുറുപ്പംപടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗുജറാത്തില്‍ നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി 6.60 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഗുജറാത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ തിരക്കി കഴിഞ്ഞ നാലിന് ഗുജറാത്ത് പോലീസ് കുറുപ്പംപടിയില്‍ എത്തിയിരുന്നു. പ്രതിയെന്നു സംശയിക്കുന്ന പുല്ലുവഴി സ്വദേശിക്ക് നോട്ടീസ് നല്‍കാനാണ് ഇവര്‍ എത്തിയത്. കുറുപ്പംപടി പോലിസിന്റെ സഹായത്തോടെ ആളെ കണ്ടെത്തി നോട്ടീസ് നല്‍കി. നോട്ടീസ് കൈപ്പറ്റിയ ആള്‍ നല്‍കിയ വിവരമനുസരിച്ച് മറ്റൊരാളെ കൂടി പോലിസ് ചോദ്യംചെയ്തു. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കി നല്‍കാമെന്നു പറഞ്ഞ് രണ്ട് പ്രതികളില്‍നിന്ന് 3.30 ലക്ഷം വീതം ആകെ 6.60 ലക്ഷം വാങ്ങുകയും ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് പോലിസുകാര്‍ക്ക് 60,000 രൂപ നല്‍കുകയും ചെയ്തു. ബാക്കി ആറുലക്ഷം രൂപ നടപടി നേരിട്ട നാലുപേര്‍ പങ്കിടുകയും ചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്. ഇതിലാണ് അന്വേഷണം നടക്കുന്നത്.

Next Story

RELATED STORIES

Share it