Sub Lead

മുന്നാക്ക സംവരണം: ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം നേടി

മുന്നാക്ക സംവരണം: ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം നേടി
X

എറണാകുളം: സംസ്ഥാനത്ത് നടപ്പാക്കുന്ന മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഫ്രറ്റേണിറ്റി മൂവ്‌മെന്റെ സംസ്ഥാന സെക്രട്ടറി പി കെ നുജൈമാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സാമ്പത്തിക സംവരണത്തെ അംഗീകരിച്ചാല്‍ പോലും കേരളത്തിലെ ജനസംഖ്യപ്രകാരം 10 ശതമാനം മുന്നാക്ക സംവരണം കേരളത്തില്‍ അനുവദിക്കുകയെന്നത് തികച്ചും അനീതിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നാക്ക സമുദായ ജനസംഖ്യ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കൂടാതെ യാതൊരു തരത്തിലുള്ള പഠനമോ വ്യക്തമായ കണക്കുകളോ ഇല്ലാതെയാണ് എല്ലാ മേഖലകളിലും ഒരുപോലെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ നിലവില്‍ അനുവദിക്കപ്പെട്ട 10 ശതമാനം സീറ്റുകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് വിദ്യാഭ്യാസ മേഖലയിലുള്ളത്. ഇത് എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സുപ്രിംകോടതി വിധിയും നിലവിലുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Forward reservation: High Court sought an explanation from the government




Next Story

RELATED STORIES

Share it