മുന്‍ എംപിയും വ്യവസായിയുമായ കെ ഡി സിങിനെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ രാജ്യസഭാ എംപിയും വ്യവസായിയുമായ കെ ഡി സിങിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആല്‍ക്കെമിസ്റ്റ് ഗ്രൂപ്പ് കേസിലെയും ഭവന സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് 2019 ല്‍ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ആല്‍ക്കെമിസ്റ്റ് ഗ്രൂപ്പ് സ്ഥാപകനായ സിങ് 2012 വരെ അതിന്റെ ചെയര്‍മാനായിരുന്നു. 1,900 കോടി രൂപയുടെ പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ ഭാഗമായാണ് അറസ്റ്റ്.
2019 ജനുവരിയില്‍ 239 കോടിയിലേറെ വിലമതിക്കുന്ന സ്ഥാപനത്തിന്റെ ആസ്തി ഇഡി കണ്ടുകെട്ടിയിരുന്നു. അനധികൃത നിക്ഷേപ പദ്ധതി വഴി 2015 വരെ 1,916 കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചെന്നാണ് ആരോപണം. 2016ലാണ് കേസില്‍ അന്വേഷണം തുടങ്ങിയത്. 2014 ഏപ്രിലില്‍ കെ ഡി സിങ് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്. കെ ഡി സിങ്ങിന് ഇപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് സൗഗാത റോയ് പറഞ്ഞു.
Former Parliamentarian KD Singh Arrested In Alleged Money Laundering Case
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT