Sub Lead

മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് ബോംബ് സ്‌ഫോടനത്തില്‍ പരിക്ക്

മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് ബോംബ് സ്‌ഫോടനത്തില്‍ പരിക്ക്
X

മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ സപീക്കറുമായ മുഹമ്മദ് നശീദിനു ബോംബ് സ്‌ഫോടനത്തില്‍ പരിക്ക്. വ്യാഴാഴ്ച രാത്രി 8.30ഓടെ വീട്ടില്‍നിന്നു പുറത്തിറങ്ങാനായി കാറിനടുത്തേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് സഫോടനം. നശീദിനു പുറമെ അംഗരക്ഷകരിലൊരാള്‍ക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. ശരീരത്തില്‍ നിരവധി മുറിവുകളേറ്റ നശീദിനെ മാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നശീദിനെ പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സാലിഹ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ഡിറ്റൊണേറ്റര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. വീട്ടിനു മുന്നില്‍ നടത്തിയ ആക്രമണം വധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന സംശയമുയര്‍ന്നിട്ടുണ്ട്.

Former Maldives president Mohamed Nasheed wounded in bomb blast

Next Story

RELATED STORIES

Share it