Sub Lead

ഇസ്ലാം വിരുദ്ധ പുസ്തക രചനയ്ക്ക് പിന്നാലെ നെതര്‍ലന്‍ഡിലെ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്ലാം സ്വീകരിച്ചു

ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തക രചനയ്ക്കിടെ ഇസ്ലാമുമായി അടുത്തിടപഴകിയതോടെ മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുകയും തുടര്‍ന്ന് കഴിഞ്ഞ ഇസ്ലാംമതം സ്വീകരിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാം വിരുദ്ധ പുസ്തക രചനയ്ക്ക്  പിന്നാലെ നെതര്‍ലന്‍ഡിലെ തീവ്രവലതുപക്ഷ   പാര്‍ട്ടി നേതാവ് ഇസ്ലാം സ്വീകരിച്ചു
X

താന്‍ ഇസ്ലാംമതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ച് തീവ്രവലതു പക്ഷ ഡച്ച് രാഷ്ട്രീയ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ ജൊറാം വാന്‍ ക്ലവറണ്‍. ഇസ്‌ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നതും ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ നിരവധി ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തക രചനയ്ക്കിടെ ഇസ്ലാമുമായി അടുത്തിട പഴകിയതോടെ മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുകയും തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇസ്ലാംമതം സ്വീകരിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

2010 മുതല്‍ 2017 വരെ തീവ്ര വലതു പക്ഷ-മുസ്ലിംവിരുദ്ധ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി (പിവിവി)യുടെ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ടിച്ചിരുന്നു. പിവിവി നേതാവ് ഗീര്‍ത്ത് വില്‍ഡേഴ്‌സ് മൊറോക്കക്കാരെക്കുറിച്ച് നടത്തിയ വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ജൊറാം പിവിവി വിടുകയും സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് 2017ല്‍ പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാഷ്ട്രീയം വിടുകയായിരുന്നു. മുന്‍ പിവിവി നേതാവ് അര്‍നോദ് വാന്‍ ഡൂണ്‍ നേരത്തേ ഇസ്ലാം സ്വീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it