Top

കെസി വേണുഗോപാല്‍ ബിജെപി ഏജന്റ്, പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം: മുന്‍ കെപിസിസി സെക്രട്ടറി

കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നാണ് റിപോര്‍ട്ടുകള്‍.

കെസി വേണുഗോപാല്‍ ബിജെപി ഏജന്റ്, പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം: മുന്‍ കെപിസിസി സെക്രട്ടറി
X

കോഴിക്കോട്: ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ പരസ്യ വിഴുപ്പലക്കലുകൾ വ്യാപകമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന് മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്.

കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നാണ് റിപോര്‍ട്ടുകള്‍. കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് ചുണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാലോട് രവിയെ അധ്യക്ഷനാക്കിയതിന് എതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.

ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലോട് രവിയ്ക്ക് എതിരെയും ബിജെപി ബന്ധം ആരോപിക്കപ്പെട്ടിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ എംഎല്‍എ ആയിരിക്കെ ഇടപെട്ടെന്നായിരുന്നു ആരോപണം. പിന്നാലെയാണ് കെ സി വേണുഗോപാലിന് എതിരേ തന്നെ നേതാക്കള്‍ രംഗത്ത് എത്തുന്നത്.

Next Story

RELATED STORIES

Share it