Sub Lead

ശാരദ ചിട്ടി തട്ടിപ്പുകേസ്: മുന്‍ പോലിസ് കമ്മിഷണറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വെള്ളിയാഴ്ചയാണ് രാജീവ് കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് വാറന്റ് വേണ്ടെന്ന് സിറ്റി കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു രാജീവ് കുമാറിന്റെ ഈ നീക്കം. നിലവില്‍ സിഐഡി വിഭാഗത്തിന്റെ എഡിജിയാണ് രാജീവ് കുമാര്‍.

ശാരദ ചിട്ടി തട്ടിപ്പുകേസ്: മുന്‍ പോലിസ് കമ്മിഷണറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
X

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ പോലിസ് കമ്മിഷണര്‍ രാജീവ്കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപോര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. നേരത്തെ കേസില്‍ ചോദ്യം ചെയ്യാനുള്ള സിബിഐ നടപടിയില്‍ നിന്ന് രാജീവ് കുമാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ചയാണ് രാജീവ് കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് വാറന്റ് വേണ്ടെന്ന് സിറ്റി കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു രാജീവ് കുമാറിന്റെ ഈ നീക്കം. നിലവില്‍ സിഐഡി വിഭാഗത്തിന്റെ എഡിജിയാണ് രാജീവ് കുമാര്‍.

പലതവണ സിബിഐ അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ അദ്ദേഹത്തെ വീട്ടുതടങ്കലിനു സമാനമായ രീതിയില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു.ഇതിനെതിരേ കോടതിയെ സമീപിച്ച് പാസ്‌പോര്‍ട്ട് തിരികെ നേടിയെങ്കിലും ചികില്‍സയ്‌ക്കോ സിബിഐയുടെ ചോദ്യംചെയ്യലിന് ഹാജരാകാനോ അല്ലാതെ വീടിനു പുറത്തിറങ്ങരുതെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാര്‍ തയ്യാറായത്.


Next Story

RELATED STORIES

Share it