Sub Lead

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥി അശോക് ദിന്‍ഡക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രമണം

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥി അശോക് ദിന്‍ഡക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രമണം
X

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മൊയ്‌ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന അശോക് ദിന്‍ഡക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രണം. റോഡ്‌ഷോ കഴിഞ്ഞ് മടങ്ങിവരവേ വൈകുന്നേരം 4.30ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുമ്പ് വടിയും കല്ലുകളുമായി എത്തിയ സംഘം ദിന്‍ഡ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ ചിത്രങ്ങള്‍ എഎന്‍ഐ ട്വീറ്റ് ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കല്ലുകളും ചിത്രങ്ങളില്‍ കാണാം. ദിന്‍ഡയുടെ കഴുത്തിനും തോളിനുമാണ് പരിക്കേറ്റത്. അതേസമയം അക്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമണത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ്സ് തള്ളി.

Next Story

RELATED STORIES

Share it