Sub Lead

അസമിലും കശ്മീരിലും നിയന്ത്രണം; വിദേശ ജേണലിസ്റ്റുകള്‍ ഉടന്‍ അസം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതായി അസം ട്രിബ്യൂണ്‍ പറയുന്നു. ഇതു പ്രകാരം അസമില്‍ റിപ്പോര്‍ട്ടു ചെയ്യാനായെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടി വരും.

അസമിലും കശ്മീരിലും നിയന്ത്രണം; വിദേശ ജേണലിസ്റ്റുകള്‍ ഉടന്‍ അസം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: അസമിലും ജമ്മു കശ്മീരിലും വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഉടന്‍ അസം വിടണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി സംസ്ഥാനത്തെ പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യന്നു. സംസ്ഥാനത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതായി അസം ട്രിബ്യൂണ്‍ പറയുന്നു. ഇതു പ്രകാരം അസമില്‍ റിപ്പോര്‍ട്ടു ചെയ്യാനായെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടി വരും.

സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് തങ്ങളുടെ ലേഖകന്‍ തിരിച്ചു പോന്നതായി അസോസിയേറ്റഡ് പ്രസ് അറിയിച്ചു. എപി മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയത് അസം പോലിസ് സംരക്ഷണത്തിലാണെന്നും അവിടെ നിന്നും ഡല്‍ഹിയിലേക്ക് അയക്കുകയാണുണ്ടായതെന്നും അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം, അസമില്‍ വിദേശ മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നുവെന്ന അസം ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം വക്താവ് നിഷേധിച്ചിരുന്നു. റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള യാതൊരു പ്രസ്താവനയും മന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ പുറത്തിറക്കിയിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനകം തന്നെ ഉള്ളവരോ അല്ലാത്തവരോ ആയ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ അസം സന്ദര്‍ശിക്കാമെന്നും വക്താവ് പറഞ്ഞിരുന്നു.

'സംരക്ഷിത മേഖല' അല്ലെങ്കില്‍ 'നിയന്ത്രിത മേഖല' കളില്‍ റിപോര്‍ട്ടിനെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും വിനോദ സഞ്ചാരികളും സര്‍ക്കാരില്‍ നിന്ന് മുന്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, സിക്കിം, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് സംരക്ഷിത പ്രദേശങ്ങളുടെ ഗണത്തില്‍ പെടുന്നത്. ഈ പട്ടികയില്‍ അസം ഇല്ലെന്നിരിക്കെയാണ് ഇക്കാര്യം പറഞ്ഞ് അസമില്‍ നിന്നും വിദേശ മാധ്യമങ്ങളെ അകറ്റുന്നത്.


Next Story

RELATED STORIES

Share it