Sub Lead

പുല്‍വാമകളുണ്ടാവുന്നത് നയപരമായ വീഴ്ച മൂലം; ഒരു തീവ്രവാദിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ നാം കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു: ജമ്മുകശ്മീര്‍ മുന്‍ മധ്യസ്ഥന്‍ വജാഹത് ഹബീബുല്ല

സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ സഹോദരന്‍ കൊല്ലപ്പെട്ട ശേഷമാണ് ബുര്‍ഹാന്‍ വാനിയെന്ന മിടുക്കനായിരുന്ന വിദ്യാര്‍ഥി സായുധ മാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

പുല്‍വാമകളുണ്ടാവുന്നത് നയപരമായ വീഴ്ച മൂലം;  ഒരു തീവ്രവാദിയെ ഇല്ലായ്മ ചെയ്യുമ്പോള്‍  നാം കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു:  ജമ്മുകശ്മീര്‍ മുന്‍ മധ്യസ്ഥന്‍ വജാഹത് ഹബീബുല്ല
X

ശ്രീനഗര്‍: പുല്‍വാമ ആക്രമണം നയപരമായ വീഴ്ച മൂലമാണെന്ന ഗുരുതര ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മധ്യസ്ഥന്‍ വജാഹത് ഹബീബുല്ല. തെറ്റായ നയങ്ങള്‍ രൂപപ്പെടുത്തിയവര്‍ക്കുള്ള മുന്നറിയിപ്പുകളാണ് ഇത്തരം പരാജയങ്ങളെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഹബീബുല്ല കുറ്റപ്പെടുത്തി.

സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ സഹോദരന്‍ കൊല്ലപ്പെട്ട ശേഷമാണ് ബുര്‍ഹാന്‍ വാനിയെന്ന മിടുക്കനായിരുന്ന വിദ്യാര്‍ഥി സായുധ മാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെയും അധികൃതരേയും രൂക്ഷമായി വിമര്‍ശിച്ചത്. ബുര്‍ഹാന്‍ വാനിയുടെ കൊലയ്ക്കുശേഷം മേഖലയില്‍ നടന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി സ്ഥിതി കൂടുതല്‍ വഷളാക്കി. ഇതുമൂലം സായുധ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം മുന്‍പത്തെകാളും കൂടി.

ഓരോ തീവ്രവാദിയെ ഇല്ലായ്മ ചെയ്യുമ്പോഴും നമ്മള്‍ വിദ്യാസമ്പന്നരില്‍ നിന്നു കൂടുതല്‍ തീവ്രവാദികള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദ്ഭാവന പോലുള്ള സൈനിക പരിപാടികളിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടി ഗുണത്തേക്കാളുപരി ദോഷം വരുത്തി വയ്ക്കാന്‍ ഇടയായി എന്നും തദ്ദേശീയര്‍ക്ക് സര്‍ക്കാര്‍ നയങ്ങളില്‍ വിശ്വാസം നഷ്ടപെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Next Story

RELATED STORIES

Share it