Sub Lead

ജാമിഅ പ്രക്ഷോഭത്തിന് നേരെ വെടിവയ്പ്പ്; കൈകെട്ടി നോക്കി നിന്ന ഡല്‍ഹി പോലിസിന്റെ ചിത്രം വൈറല്‍; പ്രതിഷേധം

ബിജെപി, ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് അംഗമാണ് താനെന്ന് അക്രമി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജാമിഅ പ്രക്ഷോഭത്തിന് നേരെ വെടിവയ്പ്പ്;  കൈകെട്ടി നോക്കി നിന്ന ഡല്‍ഹി പോലിസിന്റെ ചിത്രം വൈറല്‍; പ്രതിഷേധം
X

ന്യൂഡല്‍ഹി: ദില്ലിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിക്ക് പുറത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ ഹിന്ദുത്വവാദി വെടിയുതിര്‍ക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്ന ഡല്‍ഹി പോലിസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.

പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ ഡല്‍ഹി പോലിസ് തോക്ക് ചൂണ്ടി നില്‍ക്കുന്ന ഹിന്ദുത്വ അക്രമിയെ കയറൂരിവിടുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉള്‍പ്പടെ നിരവധി പേരാണ് ഡല്‍ഹി പോലിസിനെതിരേയും അമിത് ഷാക്കെതിരേയും രംഗത്തെത്തിയിരിക്കുന്നത്.

അക്രമി വെടിയുതിര്‍ത്തപ്പോള്‍ പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികളും മാര്‍ച്ച് നടത്തി.


വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി റാലിക്കു നേരെ പോലിസിന്റെയും മാധ്യമങ്ങളുടെയും കണ്‍മുന്നില്‍ ഉത്തര്‍പ്രദേശ് സ്വദേശി വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുമ്പോഴും പോലിസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം, ഡല്‍ഹി പോലിസ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. ബിജെപി, ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് അംഗമാണ് താനെന്ന് അക്രമി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ ഒറ്റുകാരെ വെടിവയ്ക്കുക എന്ന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വെടിവയ്പ് എന്നതും ശ്രദ്ധേയമാണ്. അക്രമിക്കെതിരേ ഐപിസി സെക്്ഷന്‍ 307(വധശ്രമം), ആയുധ നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it