- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂളില്‍നിന്ന് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ച് മരണം
രണ്ട് കുട്ടികള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ജയ്പൂര്‍: രാജസ്ഥാനില്‍ സ്‌കൂളില്‍നിന്ന് മടങ്ങിവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇന്നോവ കാര്‍ പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ചു. ഒരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ജാലോറിലെ കര്‍ദറാണിവാഡ റോഡില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്ന കുട്ടികളെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
രമില ദേവാസി, വര്‍ഷ ദേവാസി, വിക്രം കുമാര്‍, സുരേഷ് കുമാര്‍, വീണ എന്നിവരാണ് മരിച്ചതെന്ന സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കമലയെന്ന കുട്ടിക്ക് പരിക്കേറ്റതായി പോലിസ് പറഞ്ഞു. ആറു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
സംഭവത്തില്‍ ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. അമിതവേഗത്തിലെത്തിയ കാര്‍ കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ സുരേഷിനെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ജില്ലാ കലക്ടറും എസ്പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കുട്ടികളുടെ മരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചിച്ചു. പരിക്കേറ്റ പെണ്‍കുട്ടി വേഗത്തില്‍ സുഖപ്പെടട്ടെയെന്ന് ആശംസിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















