ആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണില്‍ തീപിടിത്തം

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലര്‍ച്ചെ ഒന്നരയോടെ തീപിടിച്ചത്. 30,000 കിലോ ബ്ലീച്ചിങ് പൗഡര്‍ നശിച്ചെന്നാണ് നിഗമനം. മരുന്നുകള്‍ സൂക്ഷിക്കുന്ന പ്രധാന കെട്ടിടത്തിന്റെ പിന്നിലെ എയര്‍ കണ്ടീഷനറുകളും കത്തിനശിച്ചു. കെട്ടിടത്തിന്റെ ജനാലകളിലേക്കും തീ പടര്‍ന്നു. എന്നാല്‍, അകത്തേക്കു തീ പടര്‍ന്നിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ കെഎംഎസ്‌സിഎലിന്റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിക്കുന്നത്. തിരുവനന്തപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് വണ്ടാനത്ത് അഗ്‌നിരക്ഷാ സേന അധികൃതര്‍ പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ല എന്നായിരുന്നു വിലയിരുത്തല്‍. ആലപ്പുഴ ജില്ലയിലെ സര്‍ക്കാരാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ആലപ്പുഴയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂനിറ്റുകളാണ് തീയണച്ചത്.
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന് ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT