Sub Lead

തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു

തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു
X

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപ്പിടിത്തം. നാല് കടകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ഒരു ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ തീ സമീപത്തെ കടകളിലേക്കും പടര്‍ന്നു. സമീപത്തെ ശവപ്പെട്ടിക്കട ഉള്‍പ്പെടെ ഒരു നിരയിലെ കടകളാണ് കത്തിനശിച്ചത്. അഗ്‌നിരക്ഷാസേനയുടെ ആറ് യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ യണച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it