Sub Lead

കുറച്ചുപേരിലേ ഈ ധൈര്യം കാണു; രാജിയില്‍ രാഹുലിനു പിന്തുണയുമായി പ്രിയങ്ക

രാഹുല്‍ ഗാന്ധി നിങ്ങള്‍ കാണിച്ച ധൈര്യം കുറച്ചു പേരിലേ കാണു. ഈ തീരുമാനത്തിനോട് അങ്ങേയറ്റം ആദരവ് മാത്രമെന്നാണ പ്രിയങ്ക് ട്വീറ്റ് ചെയ്തത്. പരസ്യമായി രാഹുല്‍ ഗാന്ധി രാജി സമര്‍പ്പിച്ച് കത്ത് നല്‍കി ഒരു ദിവസത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണമെത്തിയത്.

കുറച്ചുപേരിലേ ഈ ധൈര്യം കാണു;  രാജിയില്‍ രാഹുലിനു പിന്തുണയുമായി പ്രിയങ്ക
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവയ്ക്കുകയാണെന്ന പരസ്യ പ്രഖ്യാപനത്തിനു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.

രാഹുല്‍ ഗാന്ധി നിങ്ങള്‍ കാണിച്ച ധൈര്യം കുറച്ചു പേരിലേ കാണു. ഈ തീരുമാനത്തിനോട് അങ്ങേയറ്റം ആദരവ് മാത്രമെന്നാണ പ്രിയങ്ക് ട്വീറ്റ് ചെയ്തത്. പരസ്യമായി രാഹുല്‍ ഗാന്ധി രാജി സമര്‍പ്പിച്ച് കത്ത് നല്‍കി ഒരു ദിവസത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണമെത്തിയത്.

അധികാരത്തിന് വേണ്ടിയല്ല, താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും, ആരോടും വിദ്വേഷമില്ലെന്നും, കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്നും രാഹുല്‍ എഴുതിയ രാജിക്കത്ത് ഇന്നലെ പുറത്തു വന്നിരുന്നു.

''കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഊന്നിപ്പറഞ്ഞാണ് രാഹുലിന്റെ രാജിക്കത്ത് ആരംഭിക്കുന്നത്. ആ പാര്‍ട്ടിയുടെ മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മുടെ മനോഹരമായ രാഷ്ട്രത്തിന്റെ ജീവരക്തമാണെന്ന് ഓര്‍മിപ്പിക്കുന്ന കത്തില്‍ രാഷ്ട്രത്തോടും സംഘടനയോടുമുള്ള കടപ്പാടും കൃതജ്ഞതയും സ്‌നേഹവും അദ്ദേഹം കുറിച്ചിടുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍ 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി താനാണ്.ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടിയുടെ നവീകരണത്തിനായി കഠിനമായ പല തീരുമാനങ്ങളും സ്വീകരിക്കേണ്ടി വരും. 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം നിരവധി പേര്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യും. മറ്റുള്ളവരെ ഉത്തരവാദികളാക്കി താന്‍ മാത്രം ഒഴിഞ്ഞുമാറുന്നത് ന്യായീകരണമില്ലാത്ത കാര്യമായിപ്പോവും.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ നാമനിര്‍ദേശം ചെയ്യാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. നമ്മുടെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയൊരാള്‍ വേണം എന്നത് പ്രാധാന്യമുള്ള കാര്യമാണെങ്കിലും താനൊരാളെ തെരഞ്ഞെടുക്കുന്നത് ശരിയാവില്ല. പ്രൗഢമായ ചരിത്രവും പാരമ്പര്യവുമുള്ള പാര്‍ട്ടിയാണ് നമ്മുടേത്. അതിന്റെ പോരാട്ടങ്ങളെയും അന്തസ്സിനെയും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതേ പാര്‍ട്ടിയാലാണ് ഇന്ത്യയുടെ ഇഴയും പാവും തുന്നിച്ചേര്‍ത്തിരിക്കുന്നത്. ധൈര്യത്തോടെ, സ്‌നേഹത്തോടെ, ആത്മാര്‍ഥതയോടെ നമ്മളെ നയിക്കാന്‍ കഴിയുന്ന ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും അദ്ദേഹം കത്തില്‍ ഉറപ്പു പറയുന്നുണ്ട്.

Next Story

RELATED STORIES

Share it