ബെയ്‌റൂത്ത് സ്‌ഫോടനം: അന്വേഷണത്തിന് എഫ്ബിഐ സംഘവും
ആഗസ്ത് 4ന് 170ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ലെബനാന്‍ അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് എഫ്ബിഐ സംഘം പങ്കെടുക്കുന്നതെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹേല്‍ വിശദീകരിച്ചു.

വാഷിങ്ടണ്‍: നിരവധി പേരുടെ മരണത്തിനും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കാനും ഇടയാക്കിയ ബെയ്‌റൂത്തിലെ ഉഗ്രസ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാവാന്‍ എഫ്ബിഐ അന്വേഷകരുടെ ഒരു സംഘം ഈ വാരാന്ത്യത്തില്‍ ലെബനനിലെത്തും.
ആഗസ്ത് 4ന് 170ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ലെബനാന്‍ അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് എഫ്ബിഐ സംഘം പങ്കെടുക്കുന്നതെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹേല്‍ വിശദീകരിച്ചു. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രഞ്ച് അന്വേഷകരും ലെബനന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. ബെയ്‌റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. തുറമുഖത്ത് സംഭരിച്ചിരിക്കുന്ന രാസവസ്തുക്കളെക്കുറിച്ച് രാജ്യത്തെ ഉന്നത നേതൃത്വത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT