Sub Lead

മകനെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം: ജുനൈദിന്റെ പിതാവ്

ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മാതാവ് സൈറയും ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

മകനെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം: ജുനൈദിന്റെ പിതാവ്
X

ജിദ്ദ: മകനെ അരുംകൊല ചെയ്ത ഭീകരര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അതിനായി കേസുമായി മുന്നോട്ടു പോവുമെന്നും ഹരിയാനയില്‍ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു ട്രെയ്‌നില്‍ നിന്ന് പുറത്തേക്കെറിഞ്ഞു കൊന്ന ജുനൈദിന്റെ പിതാവ്. ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മാതാവ് സൈറയും ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. 2017 ജൂണ്‍ 22നാണ് ഹിന്ദുത്വ ഭീകരര്‍ ഡല്‍ഹി മാതുറ ട്രെയ്‌നില്‍ വച്ച് ജുനൈദിനെ മര്‍ദ്ദിച്ച് ട്രെയ്‌നില്‍ നിന്ന് തള്ളിയിട്ടു കൊന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ തനിക്ക് നല്‍കുന്ന പിന്തുണ വലിയ ആശ്വാസമാണെന്നും അവര്‍ക്കു വേണ്ടി തന്റെ പ്രാര്‍ഥന ഉണ്ടാവുമെന്നും ജലാലുദ്ദീന്‍ പറഞ്ഞു. ജുനൈദിന്റെ പേരില്‍ നാട്ടില്‍ ഒരു മദ്‌റസ പണിയുന്ന കാര്യവും അദ്ദേഹം അറിയിച്ചു.

ജലാലുദ്ദീനും സൈറയും വിമാനമാര്‍ഗം കഴിഞ്ഞ അഞ്ചിന് മദീനയിറങ്ങി വെള്ളിയാഴ്ചയാണ് മക്കയിലെത്തിയത്. ഗ്രീന്‍ കാറ്റഗറിയില്‍ അജ്‌യാദിലെ താമസ സ്ഥലത്ത് അവരെ സന്ദര്‍ശിച്ച ഫ്രറ്റേണിറ്റി ഫോറം നേതാക്കള്‍ ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വൊളന്റിയര്‍ വൈസ് ക്യാപ്റ്റന്‍ അബ്ദുസ്സലാം, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സഗീര്‍, മെഡിക്കല്‍ വിങ് ഇന്‍ ചാര്‍ജ് സാലിഹ് കോട്ടയം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചു ആഗസ്ത 18 നു ഇരുവരും മടക്ക യാത്രയാകും.

Next Story

RELATED STORIES

Share it