Sub Lead

ഫാഷിസം എന്ന് മിണ്ടിപ്പോവരുത്; കേന്ദ്ര സർവകലാശാല അധ്യാപകനെതിരേ സംഘപരിവാർ

ആർഎസ്എസിനെ പ്രോ​ട്ടോ ഫാ​ഷി​സ്​​റ്റ് എന്ന് ഉ​ന്ന​ത വിദ്യാഭ്യാ​സ രം​ഗ​ത്ത് ​പ്ര​യോ​ഗിക്കുന്നത് നേരത്തെ തന്നെ പതിവാണ്.​ ഇ​ത്​ ക്ലാ​സി​ൽ പ​രാ​മ​ർ​ശ​വി​ധേ​യ​മാ​യി. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒ​ന്നാം സ​ർ​ക്കാ​രിനെ​ക്കു​റി​ച്ച്​ ലോ​ക​ത്ത് ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​വും ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഫാഷിസം എന്ന് മിണ്ടിപ്പോവരുത്; കേന്ദ്ര സർവകലാശാല അധ്യാപകനെതിരേ സംഘപരിവാർ
X

കാ​സ​ർ​കോ​ട്: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ൻ ക്ലാ​സി​ൽ 'ഇ​ന്ത്യ​യി​ലെ ഫാ​ഷി​സം' സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​യോ​ഗ​ത്തി​നെ​തി​രേ സം​ഘ​​പ​രി​വാ​ർ. ഏ​പ്രി​ൽ 19ന് ​ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ 'ഫാ​ഷി​സം ആ​ൻ​ഡ്​ നാ​സി​സം'​എ​ന്ന വി​ഷ​യ​ത്തി​ൽ അ​സി. പ്ര​ഫ. ഡോ. ​ഗി​ൽ​ബ​ർ​ട്ട് സെ​ബാ​സ്​​റ്റ്യ​ൻ എ​ടു​ത്ത ഓ​ൺ​ലൈ​ൻ ക്ലാ​സി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി സം​ഘ​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്.

ലോ​ക പ്ര​ശ​സ്ത ചി​ന്ത​ക​ൻ ബാ​ർ​ബ​റ ഹാ​രി​സ് വൈ​റ്റ് 2003ൽ ​ഇ​ന്ത്യ​യെ പ്രോ​ട്ടോ ഫാ​ഷി​സ്​​റ്റ്​ എ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​പ്ര​യോ​ഗം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ക്കാ​ദ​മി​ക് ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നു. ഇ​ത്​ ക്ലാ​സി​ൽ പ​രാ​മ​ർ​ശ​വി​ധേ​യ​മാ​യി. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒ​ന്നാം സ​ർ​ക്കാ​റി​നെ​ക്കു​റി​ച്ച്​ ലോ​ക​ത്ത് ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​വും ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​‍ന്റെ ഓ​ൺ​ലൈ​ൻ റെ​ക്കോ​ഡ്‌ ചോ​ർ​ന്ന്​ എബിവിപി​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ്​ വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.

ആർഎസ്എസിനെ പ്രോ​ട്ടോ ഫാ​ഷി​സ്​​റ്റ് എന്ന് ഉ​ന്ന​ത വിദ്യാഭ്യാ​സ രം​ഗ​ത്ത് ​പ്ര​യോ​ഗിക്കുന്നത് നേരത്തെ തന്നെ പതിവാണ്.​ ഇ​ത്​ ക്ലാ​സി​ൽ പ​രാ​മ​ർ​ശ​വി​ധേ​യ​മാ​യി. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒ​ന്നാം സ​ർ​ക്കാ​രിനെ​ക്കു​റി​ച്ച്​ ലോ​ക​ത്ത് ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​വും ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​‍ന്റെ ഓ​ൺ​ലൈ​ൻ റെ​ക്കോ​ഡ്‌ ചോ​ർ​ന്ന്​ എബിവിപി​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ്​ വിവാദം ഉ​ട​ലെ​ടു​ത്ത​ത്.

ഇ​ന്ത്യ​യിെ​ല ഫാ​ഷി​സ​ത്തി​‍ന്റെ തു​ട​ക്ക​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്ന ലോ​ക പ്ര​ശ​സ്ത ചി​ന്ത​ക​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ക്ലാ​സി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ആദ്യ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ല്ല ഭ​ര​ണാ​ധി​കാ​രി എ​ന്ന് തോ​ന്നാ​മെ​ങ്കി​ലും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ലെ​ന്ന പ​രാ​മ​ർ​ശ​വും പു​സ്ത​ക​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചു. 'ഇ​ന്ത്യ അ​ണ്ട​ർ ന​രേ​ന്ദ്ര മോ​ദി 2014' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത് ഉ​ദ്ധ​രി​ക്ക​പ്പെ​ട്ട​ത് എ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. അ​ധ്യാ​പ​ക​ൻ സ്വ​ന്തം അഭിപ്രായങ്ങൾ ക്ലാ​സി​ൽ പ​റ​ഞ്ഞി​ട്ടിെ​ല്ല​ന്നും വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ പ്രോ​ട്ടോ ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​മാ​യി​രു​ന്നു എ​ന്ന പു​സ്ത​ക​ത്തി​ലെ പ്ര​യോ​ഗം ദേ​ശ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘപ​രി​വാ​ർ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എബിവിപി വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വലിയ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്നും ഇ​വി​ടെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളോ​ടും ​കൂ​ടി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും പ​റ​യു​ന്ന നിവേ​ദ​ന​ത്തി​ൽ, അ​ധ്യാ​പ​ക​ൻ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല വേദി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അധ്യാപകൻ ദേ​ശ​വി​രു​ദ്ധ ചി​ന്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

എബിവിപി ദേശീയ നിർവാഹകസമിതിയംഗം ആർ ആശിർവാദ് ഡോ. ​ഗി​ൽ​ബ​ർ​ട്ട് സെ​ബാ​സ്​​റ്റ്യ​നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എ​ന്നാ​ൽ, എബിവിപി​യു​ടെ നി​ല​പാ​ട്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കി​യ അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രെ​യു​ള്ള​ കടന്നുകയറ്റമാണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Next Story

RELATED STORIES

Share it