Sub Lead

കർഷക സമരം വീണ്ടും ശക്തമാകുന്നു,ഇന്ന് എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച്

കർഷക സമരം വീണ്ടും ശക്തമാകുന്നു,ഇന്ന് എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച്
X

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കർഷക സമരം ശക്തമാകുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കർഷകർ ഇന്ന് മാർച്ച് നടത്തും. താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് കർഷകർ സമരത്തിലേക്ക് നീങ്ങുന്നത്.

2020ലെ കർഷകരുടെ ഡൽഹി മാർച്ചിന്റെ വാർഷികത്തിലാണ് 33 സംഘടനകളുടെ സമരം ഇന്ന് ആരംഭിക്കുന്നത്. കർഷക സമരത്തിൻറെ അടുത്തഘട്ടത്തിൻറെ ആരംഭമാണ് ഇന്നത്തെ സമരമെന്നാണ് കർഷകർ വിശേഷിപ്പിക്കുന്നത്. വായ്പ എഴുതി തള്ളുക, ലഖിംപൂരിലെ കർഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെക്കുന്നു.

മാർച്ചിനൊടുവിൽ രാഷ്ട്രപതിക്ക് നൽകാനായി നിവേദനം ഗവർണർമാർക്ക് കൈമാറും.

Next Story

RELATED STORIES

Share it