Sub Lead

കോര്‍പറേറ്റുകള്‍ക്കെതിരേ സമരം ശക്തമാക്കി കര്‍ഷകര്‍; റിലയന്‍സിനെയും ബിജെപിയേയും ബഹിഷ്‌കരിക്കും

കോര്‍പറേറ്റുകള്‍ക്കെതിരേ സമരം ശക്തമാക്കി കര്‍ഷകര്‍;   റിലയന്‍സിനെയും ബിജെപിയേയും ബഹിഷ്‌കരിക്കും
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതെ വന്നതോടെ കടുത്ത നിലപാടികളിലേക്ക് കടന്ന് കര്‍ഷക സംഘടനകള്‍. ജിയോ സിം അടക്കം സേവനങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി. കോര്‍പറേറ്റുകളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥയില്ലാത്തതാണെന്നും കര്‍ഷകര്‍ കൂട്ടിചേര്‍ത്തു. സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച കര്‍ഷകര്‍ ബിജെപി ഓഫീസുകള്‍ ഉപരോധിക്കും.

യാഥാര്‍ത്തത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം പതിനാലിന് സംസ്ഥാന അടിസ്ഥാനത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം രാജ്യമെമ്പാടുമുള്ള കര്‍ഷകരോട് ഡലഹിയിലേക്കെത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഡല്‍ഹി-ആഗ്ര ദേശിയപാതയും ഉപരോധിക്കും. ശനിയാഴ്ച ജില്ലാകേന്ദ്രങ്ങള്‍ ഉപരോധിക്കും. കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ തുറന്നു കാട്ടും.ഇന്നലെ കര്‍ഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ച പരാജയപെട്ടിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളെ അറിയിച്ചു. തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നതാണ് കര്‍ഷകരുടെ ആവശ്യം




Next Story

RELATED STORIES

Share it