Sub Lead

വീഡിയോ എടുക്കാതെ കൊറോണാ ബാധിതര്‍ക്ക് സഹായം നല്‍കൂ; കോഹ്‌ലിക്ക് ആരാധകരുടെ വിമര്‍ശനം

വീഡിയോ എടുക്കാതെ കൊറോണാ ബാധിതര്‍ക്ക് സഹായം നല്‍കൂ; കോഹ്‌ലിക്ക് ആരാധകരുടെ വിമര്‍ശനം
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആരാധകരുടെ രൂക്ഷ വിമര്‍ശനം. കൊറോണാ ബാധിതര്‍ക്ക് ലോകമെമ്പാടുമുള്ള കായിക താരങ്ങള്‍ സഹായം പ്രഖ്യാപിക്കുമ്പോള്‍ കോഹ്‌ലി മാത്രം വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. കൊറോണാ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനങ്ങള്‍ എല്ലാവരും പിന്തുടരണമെന്ന കോഹ്‌ലിയുടെയും ഭാര്യ അനുഷ്‌കാ ശര്‍മയുടെയും ട്വിറ്ററിലെ വീഡിയോക്ക് താഴെയാണ് ആരാധകരുടെ രൂക്ഷ വിമര്‍ശനങ്ങള്‍. ലോകത്ത് തന്നെ ഏറ്റവും വലിയ ബ്രാന്റ് മൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് കോഹ്‌ലി. പരസ്യവുമായി ബന്ധപ്പെട്ട് 20 മില്ല്യണ്‍ ഡോളറും ശമ്പള ഇനത്തില്‍ നാലു മില്ല്യണുമാണ് കോഹ്‌ലിയുടെ വാര്‍ഷിക വരുമാനം. എന്നാല്‍ കൊറോണയ്‌ക്കെതിരേ താങ്കള്‍ എന്തുകൊണ്ട് ഒരു സംഭാവനയും ചെയ്യുന്നില്ലെന്നാണ് ഒരു ആരാധകന്റെ ചോദ്യം.


ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ താരമായ നിങ്ങള്‍ ദിവസക്കൂലിക്കാരെ സഹായിക്കണമെന്നാണ് മറ്റൊരു ട്വീറ്റ്. സാമ്പത്തിക സഹായമാണ് രാജ്യത്തിന് വേണ്ടത്. അല്ലാതെ ഇത്തരം വീഡിയോകളല്ല. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വീഡിയോകള്‍ നിര്‍ത്തൂ. രാജ്യത്തെ എങ്ങനെ സഹായിച്ചൂ എന്ന് കാണിക്കുന്ന വീഡിയോകള്‍ നിര്‍മിക്കൂ എന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. സ്‌പോര്‍ട്‌സിന് പുറമെ റൊണാള്‍ഡോയെന്ന കായിക താരത്തെ കണ്ടുപഠിക്കൂ എന്നും മറ്റൊരു ആരാധകന്‍ വിമര്‍ശിക്കുന്നു. ഇതിഹാസ താരങ്ങളായ മെസ്സി, ലെവന്‍ഡോസ്‌കി, റോജര്‍ ഫെഡറര്‍ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളൂയെന്നാണ് ആരാധകരുടെ പക്ഷം. ഇന്ത്യയില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ 50 ലക്ഷം വീതമാണ് കൊറോണാ ദുരിതത്തിനെതിരായി സംഭാവന നല്‍കിയത്. ബാഡ്മിന്റണ്‍ താരമായ പി വി സിന്ധു 10 ലക്ഷമാണ് സംഭാവനയായി നല്‍കിയത്. കൂടാതെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ എന്നിവര്‍ ലക്ഷക്കണക്കിന് മാസ്‌കുകള്‍ ബറോഡയില്‍ സംഭാവന ചെയ്തിരുന്നു. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ദിവസവേതനക്കാര്‍ക്കായി തുക സംഭാവന ചെയ്തിരുന്നു. ബംഗ്ലാദേശ് ടീം 23 ലക്ഷമാണ് രാജ്യത്തെ കൊറോണാ ദുരിതാശ്വാസത്തിനായി നല്‍കിയത്. ലോക മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയത്. കൂടാതെ പാക് ക്രിക്കറ്റ് ടീം 50 ലക്ഷവും നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിലെ ഒരു താരവും കൊറോണാ ദുരിതാശ്വാസത്തിനായി ഒരു തുകയും നല്‍കിയിട്ടില്ല.




Next Story

RELATED STORIES

Share it