യാത്രക്കാരില്‍നിന്ന് പണവും മൊബൈലും കവര്‍ന്ന വ്യാജ റെയില്‍വേ ടിക്കറ്റ് ചെക്കര്‍ പിടിയില്‍
കോഴിക്കോട് പെരുമണ്ണ കമ്മനവിത്ത് പ്രശാന്തിനെ(39) ആണ് പാലക്കാട് റെയില്‍വേ പോലിസ് പിടികൂടിയത്.

പാലക്കാട്: റെയില്‍വേ ടിക്കറ്റ് ചെക്കറെന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈലും കവര്‍ന്ന പ്രതി പിടിയില്‍. കോഴിക്കോട് പെരുമണ്ണ കമ്മനവിത്ത് പ്രശാന്തിനെ(39) ആണ് പാലക്കാട് റെയില്‍വേ പോലിസ് പിടികൂടിയത്.
പാലക്കാട് ജങ്ഷനില്‍ നിന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറാന്‍ പോകുന്നതിനിടെ സേലം സ്വദേശിയായ 70 വയസ്സുകാരനെ പ്ലാറ്റ് ഫോമില്‍ വെച്ച് പരിശോധിക്കുകയും മൊബൈല്‍ ഫോണും 8,500 രൂപയും പ്രശാന്ത് കൈലാക്കുകയായിരുന്നു. നാട്ടില്‍ പോയി ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയശേഷം സേലം സ്വദേശി റെയില്‍വേ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോയമ്പബത്തൂര്‍ പോലിസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
എഎസ്‌ഐ ജോസ് സോളമന്‍, എസ്‌സിപിഒമാരായ എസ് ഷമീര്‍ അലി, വി എസ് സതീശന്‍, കെ ഹരിദാസന്‍, എം എ അജീഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT