വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന; രേഖകള്‍ കണ്ടെത്താനായില്ലെന്ന് പോലിസ്
BY BSR10 Jun 2023 1:56 PM GMT

X
BSR10 Jun 2023 1:56 PM GMT
കാസര്‍കോട്: അസിസ്റ്റന്റ് ലക്ചറര്‍ നിയമനത്തിനു വേണ്ടി മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ എസ്എഫ് ഐ മുന്‍ നേതവ കെ വിദ്യയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. ഇന്ന് രാവിലെ നീലേശ്വരം പോലിസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയതിന് പിന്നാലെയാണ് കേസന്വേഷിക്കുന്ന അഗളി പോലിസ് അന്വേഷണ സംഘം എത്തിയത്. ഒന്നര മണിക്കൂറോളം പരിശോധന നീണ്ടുനിന്നെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ രേഖകള്‍ കണ്ടെത്താനായില്ലെന്ന് അഗളി പോലിസ് അറിയിച്ചു. മാത്രമല്ല, സംഭവശേഷം ഒളിവില്‍പോയ കെ ദിവ്യയെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടില്ല. പൂട്ടിയിട്ടിരുന്ന വീട് പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ബന്ധുവെത്തി തുറന്നു നല്‍കുകയായിരുന്നു. മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ ഇവിടെയെത്തിയിരുന്നില്ല. മറ്റുള്ളവര്‍ ഇന്നലെയോടെ വീട്ടില്‍ നിന്ന് മാറിയെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് അഗളി സിഐ കെ സലീം പറഞ്ഞു. അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജിലാണ് അസി. ലക്ചറര്‍ നിയമനത്തിനു വേണ്ടി വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതുസംബന്ധിച്ച് എറണാകുളം മഹാരാജാസ് കോളജ് അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT