Sub Lead

കണ്ണൂരില്‍ മീഥൈന്‍ വാക്‌സിന്‍ തളിക്കുമെന്ന് വ്യാജപ്രചാരണം; സന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി

ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 49 ആണ്

കണ്ണൂരില്‍ മീഥൈന്‍ വാക്‌സിന്‍ തളിക്കുമെന്ന് വ്യാജപ്രചാരണം; സന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി
X

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ എല്ലായിടത്തും ഇന്ന്(മാര്‍ച്ച് 22) രാത്രി 12 മുതല്‍ 3 വരെ ഹെലികോപ്റ്ററില്‍ മീഥൈന്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ത്ഥം തളിക്കുന്നുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാജപ്രചാരണം. ആരോഗ്യ വകുപ്പ് ജീവനക്കാരനെന്നു പറഞ്ഞാണ് ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നത്. ശബ്ദ സന്ദേശം വ്യാജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു .

വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനായി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 49 ആണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി-9, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-26, തലശ്ശേരി ജനറല്‍ ആശുപത്രി-14. 6100 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്കയച്ച 154 സാംപിളുകളില്‍ നാലെണ്ണം പോസിറ്റീവും 137 എണ്ണം നെഗറ്റീവുമാണ്. 13 സാമ്പിളുകളില്‍ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.



Next Story

RELATED STORIES

Share it