'ആഷിഖ് അബുവും പൃഥ്വിരാജും വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ...'; പരിഹാസവുമായി ടി സിദ്ദിഖ് എംഎല്‍എ
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണെന്നെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ടി സിദ്ധീഖ് പരിഹസിച്ചു.

കോഴിക്കോട്: മലബാര്‍ സമര നായകന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി പ്രഖ്യാപിച്ച 'വാരിയംകുന്നന്' സിനിമയില്‍നിന്ന് സംവിധായകന് ആഷിഖ് അബുവും നടന് പൃഥ്വിരാജും പിന്മാറിയെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെ പരിഹാസവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. നട്ടെല്ല് ഉണ്ടാവുന്നതിന് ഇരുവര്‍ക്കും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിച്ചായിരുന്നു സിദ്ദിഖിന്റെ പരിഹാസം.
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണെന്നെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ടി സിദ്ധീഖ് പരിഹസിച്ചു.വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാമെന്നും അദ്ദേഹം പറയുന്നു. ഈ ജ്യൂസ് നടന് പൃഥിരാജിനും സംവിധായകന് ആഷിഖ് അബുവിനും നിര്‍ദ്ദേശിച്ച് കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിര്‍മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം. 2020 ജൂണില്‍ സിനിമ പ്രഖ്യാപിച്ചതോടെ സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍നിന്ന് വന്‍ സൈബര്‍ ആക്രമണമായിരുന്നു പൃഥ്വിരാജ് അടക്കമുള്ളവര്‍ക്ക് നേരിടേണ്ടി വന്നത്. സൈബര്‍ ആക്രമണം ബാധിക്കില്ലെന്നായിരുന്നു സംവിധായകന് ആഷിഖ് അബു അന്ന് പ്രതികരിച്ചിരുന്നത്.
സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന് പൃഥിരാജിനും സംവിധായകന് ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദ്ദേശിക്കുന്നു...
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT