ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും മണിക്കൂറുകളോളം പണിമുടക്കി
ഫെയ്‌സ്ബുക്ക്, അതിന്റെ മെസഞ്ചര്‍, ഇമേജ് ഷെയറിങ് സൈറ്റായ ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് എന്നിവയാണ് ലോകവ്യാപകമായി പ്രവര്‍ത്തനരഹിതമായത്. പ്രശ്‌നത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കും അനുബന്ധ ആപ്പുകളും മണിക്കൂറുകളോളം പണിമുടക്കി. ഫെയ്‌സ്ബുക്ക്, അതിന്റെ മെസഞ്ചര്‍, ഇമേജ് ഷെയറിങ് സൈറ്റായ ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് എന്നിവയാണ് ലോകവ്യാപകമായി പ്രവര്‍ത്തനരഹിതമായത്. പ്രശ്‌നത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഫെയ്‌സ്ബുക്ക് കുടുംബത്തിലെ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് ലോഡ് ചെയ്യുന്നുണ്ടെങ്കിലും ഇമേജ് ഉള്‍പ്പെടെയുള്ളവ പോസ്റ്റ് ചെയ്യുന്നതില്‍ തടസ്സം നേരിടുന്നതായി യൂസര്‍മാര്‍ പരാതിപ്പെടുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഫീഡുകള്‍ റിഫ്രഷ് ചെയ്യാനോ പുതിയവ പോസ്റ്റ് ചെയ്യാനോ സാധിക്കുന്നില്ല. ഫെയ്്‌സ്ബുക്കിന്റെ ഡസ്‌ക് ടോപ്പ് മെസഞ്ചര്‍ പ്രവര്‍ത്തന രഹിതമാണ്. അതേ സമയം, മൊബൈല്‍ ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങളുണ്ട്. ഫെയ്‌സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്ട്‌സാപ്പിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ബുധനാഴ്ച്ച രാത്രി 9.30ഓടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
RELATED STORIES
എം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT