Sub Lead

മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി

രാത്രി 10ഓടെയാണ് പൊട്ടിത്തെറിയുടെ ശബ്ദം സമീപവാസികള്‍ കേട്ടത്

മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി
X

ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സിറ്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈസമയം നിലയത്തിനുള്ളിലുണ്ടായ ജീവനക്കാരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. ഭൂര്‍ഗര്‍ഭ നിലയത്തില്‍ പുക നിറഞ്ഞിരിക്കുന്നതായാണു റിപോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. രാത്രി 10ഓടെയാണ് പൊട്ടിത്തെറിയുടെ ശബ്ദം സമീപവാസികള്‍ കേട്ടത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.

അതേസമയം, ചില സാങ്കേതിക തകരാറുകള്‍ കാരണം മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും വൈദ്യുതി ലഭ്യതയില്‍ ഏകദേശം 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. ചിലയിടങ്ങളില്‍ താല്‍ക്കാലികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാവും. മാന്യ ഉപഭോക്താക്കള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.







Next Story

RELATED STORIES

Share it