പ്രവാസിയുടെ കൊലപാതകം; മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍
കൊണ്ടോട്ടി, എടത്തനാട്ടുകര, ആക്കപ്പറമ്പ് സ്വദേശികളാണ് ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലായത്.

പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി വാക്യത്തൊടി അബ്ദുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മൂന്നുപേര്‍ കൂടി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍. കൊണ്ടോട്ടി, എടത്തനാട്ടുകര, ആക്കപ്പറമ്പ് സ്വദേശികളാണ് ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലായത്. അബ്ദുള്‍ ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പെരിന്തല്‍മണ്ണയിലെത്തിച്ചയാളാണ് കൊണ്ടോട്ടി സ്വദേശിയെന്നാണ് സൂചന. മാനത്തുമംഗലത്തെ വീട്ടില്‍ അവശനായി കിടന്ന അബ്ദുള്‍ ജലീലിനെ പരിചരിക്കുകയും ആശുപത്രിയിലേക്ക് കാറില്‍ കയറ്റിക്കൊടുക്കുകയും ചെയ്തയാളും കേസിലെ മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതിയടക്കമുള്ള ഒന്‍പത് പേര്‍ ഇതിനകം അറസ്റ്റിലായിരുന്നു. അഞ്ചുപ്രതികളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. യഹിയയെയും കൂട്ടുപ്രതി മുഹമ്മദ് അബ്ദുള്‍ അലി(അലിമോന്‍) എന്നിവരുമായി ചൊവ്വാഴ്ച അബ്ദുള്‍ ജലീലിനെ പാര്‍പ്പിച്ച് പീഡിപ്പിച്ച മാനത്തുമംഗലത്തെയും ജൂബിലി റോഡിലെയും വീടുകളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്‍ അബ്ദുള്‍ ജലീലിന്റെ ലഗേജും ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു.
കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ടുപേര്‍ വിദേശത്തേക്ക് കടന്നതായും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലിസ് പറഞ്ഞു. യഹിയയുടെ പങ്കാളികളായവരെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. കേസില്‍ തുടക്കം മുതല്‍ സഹായികളായി പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.
RELATED STORIES
അല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMT